ദു​ബാ​യ്: രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ച്ച് നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി വി​രാ​ട് കോ​ഹ്‌​ലി. 158 ക്യാ​ച്ചു​ക​ളാ​ണ് കോ​ഹ്‌​ലി എ​ടു​ത്തി​ട്ടു​ള്ള​ത്.

പാ​ക്കി​സ്ഥാ​നെ​തി​രാ​യ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി മ​ത്സ​ര​ത്തി​ൽ ര​ണ്ട് ക്യാ​ച്ചു​ക​ൾ എ​ടു​ത്ത​തോ​ടെ​യാ​ണ് കോ​ഹ്‌​ലി​യു​ടെ ക്യാ​ച്ചു​ക​ളു​ടെ എ​ണ്ണം 158 ആ​യ​ത്. 156 ക്യാ​ച്ചു​ക​ൾ എ​ടു​ത്തി​രു​ന്ന മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍റെ റി​ക്കാ​ർ​ഡാ​ണ് കോ​ഹ്‌​ലി ത​ക​ർ​ത്ത​ത്.

കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ പ​ന്തി​ൽ പാ​ക് താ​രം ന​സീം ഷാ​യു​ടെ ക്യാ​ച്ച് എ​ടു​ത്ത​തോ​ടെ​യാ​ണ് റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​ൽ കോ​ഹ്‌​ലി എ​ത്തി​യ​ത്. പി​ന്നീ​ട് ഖു​ഷ്ദി​ൽ ഷാ​യു​ടെ ക്യാ​ച്ച് കൂ​ടി എ​ടു​ത്ത​തോ​ടെ​യാ​ണ് കോഹ്‌ലി എടുത്ത ക്യാച്ചുകളുടെ എണ്ണം 158 ആയത്.

രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ച്ച് നേ​ടി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ‌ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നും കോ​ഹ്‌​ലി​ക്ക് സാ​ധി​ച്ചു. 218 ക്യാ​ച്ച് എടുത്ത ശ്രീ​ല​ങ്ക​യു​ടെ മ​ഹേല ജ​യ​വ​ർ​ധ​നെ​യും 160 ക്യാ​ച്ചു​ക​ൾ എ​ടു​ത്ത ഓ​സ്ട്രേ​ലി​യ​യു​ടെ റി​ക്കി പോ​ണ്ടിം​ഗും മാ​ത്ര​മാ​ണ് കോ​ഹ്‌​ലി​ക്ക് മു​ന്നി​ലു​ള്ള​ത്.