റാന്നിയിൽ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
Sunday, February 23, 2025 5:44 PM IST
പത്തനംതിട്ട: റാന്നിയിൽ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിലായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം കണ്ട് വാഹനം നിർത്തി മന്ത്രി പുറത്തിറങ്ങി. പിന്നീട് നടുറോഡിൽ മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാഗ്വാദം നടന്നു.