തൃ​ശൂ​ർ : കു​ന്നം​കു​ള​ത്ത് വീ​ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. എ​യ്യാ​ൽ പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന കി​ഴ​ക്കൂ​ട്ട് സോ​മ​ൻ-​ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സോ​യ(15) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വീ​ടി​നു​ള്ളി​ലെ കി​ട​പ്പ് മു​റി​യി​ലെ ഫാ​നി​ൽ സോ​യ​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യ​ത്ത് അ​മ്മ ഗീ​ത മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

സോ​യ​യെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ കു​ന്നം​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​യി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സോ​യ മ​രി​ച്ച​ത്.

എ​രു​മ​പ്പെ​ട്ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്. എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കാ​ശി​നാ​ഥ്, സോ​ന എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.