ഡൽഹി പ്രതിപക്ഷ നേതാവായി അതിഷി; പദവിയിലെത്തുന്ന ആദ്യ വനിത
Sunday, February 23, 2025 2:37 PM IST
ന്യൂഡൽഹി: ആം ആദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അതിഷിയെ ഇന്ന് ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഈ സ്ഥാനത്തേക്ക് ഒരു വനിതയെ തെരഞ്ഞെടുക്കുന്നത് ഇതാദ്യമായാണ്.
ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ നടന്ന എംഎൽഎമാരുടെ യോഗത്തിലാണ് അതിഷിയെ തെരഞ്ഞെടുത്തത്. പാർട്ടിയുടെ22 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു.
ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ, മുൻ ആം ആദ്മി സർക്കാരിന്റെ പ്രകടനത്തിനെതിരെയുള്ള സിഎജി റിപ്പോർട്ടുകൾ സഭയിൽ അവതരിപ്പിക്കുമെന്ന് ഭരണകക്ഷിയായ ബിജെപി സർക്കാർ അറിയിച്ചു.
ഫെബ്രുവരി അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണം നേടി ബിജെപി ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരം പിടിച്ചത്.