കോടതിയിൽ അപമര്യാദയായി പെരുമാറി; രണ്ടുപേർ അറസ്റ്റിൽ
Sunday, February 23, 2025 1:20 AM IST
പത്തനംതിട്ട: കോടതിയിൽ അപമര്യാദയായി പെരുമാറിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇടയാറന്മുള ഭാഗത്ത് പാറയിൽ വീട്ടിൽ സുബിൻ പി.കെ. (48), ഉദിമൂട് ഭാഗത്ത് മണ്ടപത്തിൽ വീട്ടിൽ വിനോദ് എം.ബി. (50) എന്നിവരെയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം സുബിൻ പ്രതിയായ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വാദം സിജെഎം കോടതിയിൽ നടക്കുന്നതിനിടയിൽ ആണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതി കോടതി ഹാളിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും, വിനോട് കോടതി നടപടിക്രമങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.