കോട്ടയത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു
Saturday, February 22, 2025 11:53 PM IST
കോട്ടയം: പുതുപ്പള്ളിയിൽ മദ്യലഹരിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
ബാറിൽ മദ്യപിച്ച ശേഷം രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഇൻഡസ് ഇൻഡ് ബാങ്കിന്റെ എടിഎം കൗണ്ടറും രണ്ട് കാറുകളും സംഘം തല്ലിത്തകർത്തു.
വെട്ടേറ്റയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കഴുത്തിലാണ് വെട്ടേറ്റത്. പ്രതികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.