തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്റിനെ നീക്കി സര്‍ക്കാർ
Saturday, February 22, 2025 11:20 PM IST
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിൽ പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കി സര്‍ക്കാര്‍. എസ്.എസ്. സുധീറിനെയാണ് സ്പോര്‍ട്സ് കൗണ്‍സിൽ പ്രസിഡന്റിന്റെ സ്ഥാനത്തുനിന്ന് മാറ്റിയത്.
കായിക സംഘടനകള്‍ക്കിടയിലെ തമ്മിലടിക്കിടെയാണ് നടപടി. നേരത്തെ ഹാൻഡ് ബോൾ താരങ്ങളുടെ സമരത്തെ സുധീർ പിന്തുണച്ചിരുന്നു.
സുധീറിനെതിരെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് രംഗത്തു വന്നിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥാനത്തുനിന്നും നീക്കിയത്.