ലാ​ഹോ​ർ: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ ഓ​സ്ട്രേ​ലി​യ​ക്ക് ജ​യം. അ​ഞ്ച് വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് ഓ​സീസ് സ്വ​ന്ത​മാ​ക്കി​യ​ത്.

ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 351 മ​റി​ക​ട​ക്കാ​നാ​യി ബാ​റ്റേ​ന്തി​യ ഓ​സ്ട്രേ​ലി​യ​ൻ പ​ട 47.3 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 356 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തു. ജോ​ഷ് ലി​ഗ്ലി​സി​ന്‍റെ ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ ത​ക​ർ​പ്പ​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

86 പ​ന്തി​ൽ എ​ട്ട് ഫോ​റും ആ​റ് സി​ക്സും ഉ​ൾ​പ്പെ​ടെ 120 റ​ൺ​സ് ലി​ഗ്ലി​സ് അ​ടി​ച്ചു​കൂ​ട്ടി. 66 പ​ന്തി​ൽ 63 റ​ൺ​സ് എ​ടു​ത്ത് മാ​ത്യു ഷോ​ർ​ട്സും 45 പ​ന്തി​ൽ 47 റ​ൺ​സ് എ​ടു​ത്ത് മാ​ർ​ണ​സ് ല​ബു​ഷ​ൻ​ഗെ​യും 63 പ​ന്തി​ൽ 69 റ​ൺ​സ് എ​ടു​ത്ത് അ​ല​ക്സ് ക്യാ​രി​യും 15 പ​ന്തി​ൽ 32 റ​ൺ​സ് എ​ടു​ത്ത് ഗ്ലെ​ൻ മാ​ക്സ്വെ​ല്ലും ഓ​സ്ട്രേ​ലി​യ​ക്കാ​യി തി​ള​ങ്ങി.

മാ​ർ​ക്ക് വൂ​ഡ്, ജോ​ഫ്ര ആ​ർ​ച്ച​ർ, ബ്രൈ​ഡ​ൺ കാ​ർ​സ്, ആ​ദി​ൽ റ​ഷീ​ദ്, ലി​യാം ലി​വിം​ഗ്സ്റ്റ​ൺ എ​ന്നി​വ​ർ ഇം​ഗ്ല​ണ്ടി​നാ​യി ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.