സ്ത്രീകൾ യാത്ര പോകാൻ ഭർത്താവോ പിതാവോ മകനോ കൂടെ വേണം; ഇബ്രാഹിം സഖാഫിയെ പിന്തുണച്ച് കാന്തപുരം
Saturday, February 22, 2025 8:23 PM IST
കോഴിക്കോട്: വയറലായ നബീസുമ്മയുടെ മണാലി യാത്രയെ വിമർശിച്ച് രംഗത്തെത്തിയ കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. സ്ത്രീകൾ യാത്ര പോകാൻ ഭർത്താവോ പിതാവോ മകനോ കൂടെ വേണമെന്ന് കാന്തപുരം പറഞ്ഞു.
ഒട്ടുമിക്ക ആളുകളും വിശ്വസ്തരായ ആളുകൾക്കൊപ്പം വിടാനാകില്ലേ താൽപര്യപ്പെടുകയെന്നും കാന്തപുരം ചോദിച്ചു. ഭർത്താവ് മരിച്ച സ്ത്രീകൾ വീട്ടിൽ ഇരിക്കണമെന്നായിരുന്നു സഖാഫിയുടെ പ്രസ്താവന.
25 വർഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്ക് മഞ്ഞിൽ കളിക്കാൻ പോയി. മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. ഇതാണ് പ്രശ്നം എന്നായിരുന്നു സഖാഫിയുടെ പരാമർശം.
കഴിഞ്ഞ ഡിസംബറിൽ മകൾക്കൊപ്പമാണ് നബീസുമ്മ മണാലിയിൽ പോയത്. തുടർന്ന് ഇവർ മഞ്ഞിൽ കളിക്കുന്ന റീൽ പുറത്തുവന്നിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വയറലായിരുന്നു.