കൊ​ച്ചി: കേ​ര​ള​ത്തി​ലേ​ക്ക് ഒ​ന്ന​ര ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ വാ​ഗ്ദാ​നം ല​ഭി​ച്ച​താ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. 374 ക​മ്പ​നി​ക​ൾ നി​ക്ഷേ​പ താ​ത്പ​ര്യ ക​രാ​റി​ൽ ഒ​പ്പി​ട്ട​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

24 ഐ​ടി ക​മ്പ​നി​ക​ൾ നി​ല​വി​ലു​ള്ള സം​രം​ഭ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​ക്ഷേ​പ​ക​രി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ നി​ക്ഷേ​പ സൗ​ഹൃ​ദ​മാ​ക്കി മാ​റ്റാ​നു​ള്ള ഐ​ക്യ​യാ​ത്ര​യു​ടെ തു​ട​ക്ക​മാ​ണി​ത്. നി​ക്ഷേ​പ സൗ​ഹൃ​ദ ഐ​ക്യ കേ​ര​ള​മാ​യി നാ​ട് മാ​റി. ഏ​റ്റ​വും അ​ഴി​മ​തി കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഹി​ഡ​ൻ കോ​സ്റ്റ് ഇ​ല്ല.

വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ ആ​വ​ശ്യ പ്ര​കാ​രം വി​ദ്യാ​ഭ്യാ​സ കോ​ഴ്‌​സു​ക​ളി​ൽ മാ​റ്റം വ​രു​ത്താം. കേ​ര​ള​ത്തി​ന്‍റെ തൊ​ഴി​ൽ സം​സ്കാ​രം മാ​റി. ക​മ്പ​നി​ക​ളു​ടെ നി​ക്ഷേ​പ​ത്തി​ന് സ​മ​യ​മെ​ടു​ക്കു​മെ​ന്നും രാ​ജീ​വ് വ്യ​ക്ത​മാ​ക്കി. ഇ​ൻ​വ​സ്റ്റ് കേ​ര​ള നി​ക്ഷേ​പ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി. ​രാ​ജീ​വ്.