ഐക്യത്തോടെ മുന്നോട്ടുപോകണം; ഇക്കാര്യം കോൺഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണണം: എം.കെ. മുനീർ
Saturday, February 22, 2025 5:24 PM IST
കോഴിക്കോട്: വിജയത്തിന് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ. ഇതാദ്യം തിരിച്ചറിയേണ്ടത് മുന്നണിയെ നയിക്കുന്ന കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ഗൗരവത്തോടെ കാണണമെന്നും മുനീർ ആവശ്യപ്പെട്ടു. മുസ്ലീം സ്ത്രീകൾ വീട്ടിൽ ഇരിക്കുന്നു എന്ന് പറയരുത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞ് അതൊന്നുമല്ല വാസ്തവം.
മുസ്ലീം സമുദായത്തിൽ നിന്ന് സ്ത്രീകൾ പൈലറ്റുമാർ വരെ ആയിട്ടുണ്ട്. മുസ്ലീം സ്ത്രീകൾ സമൂഹത്തിൽ വെട്ടിത്തിളങ്ങുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മണാലിയിൽ പോയ നബീസുമ്മയെ മതപണ്ഡിതൻ അധിക്ഷേപിച്ച സംഭവത്തിലായിരുന്നു പ്രതികരണം.