മണിപ്പാലിൽ മലയാളിയായ ഡോക്ടർ താമസസ്ഥലത്ത് മരിച്ചനിലയിൽ
Saturday, February 22, 2025 5:00 PM IST
ചെറുവത്തൂർ: മണിപ്പാലിൽ മലയാളിയായ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ മണിപ്പാലിൽ വെള്ളിയാഴ്ച ആണ് സംഭവം.
ചെറുവത്തൂർ സ്വദേശി ഡോ. ഗാലിബ് റഹ്മാൻ കുന്നത്ത് (27) ആണ് മരിച്ചത്. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ എംഡി വിദ്യാർഥിയാണ് ഇയാൾ.
താമസസ്ഥലത്താണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ മണിപ്പാലിലെത്തി മൃതദേഹം രാവിലെ നാട്ടിലെത്തിച്ചു.