ഗാ​സ സി​റ്റി: ആ​റ് ഇ​സ്ര​യേ​ൽ ബ​ന്ദി​ക​ളെ കൂ​ടി കൈ​മാ​റു​മെ​ന്ന് ഹ​മാ​സ്. ശ​നി​യാ​ഴ്ച മോ​ചി​പ്പി​ക്കു​ന്ന ബ​ന്ദി​ക​ളു​ടെ പ​ട്ടി​ക വെ​ള്ളി​യാ​ഴ്ച ഹ​മാ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​വ​രി​ൽ നാ​ല് പേ​ർ 2023 ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ന​ട​ന്ന ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​നി​ടെ ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ​വ​രാ​ണ്.

ഏ​ക​ദേ​ശം പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ൽ ഗാ​സ​യി​ലേ​ക്ക് ക​ട​ക്കു​ക​യും ഹ​മാ​സി​ന്‍റെ പി​ടി​യി​ലാ​യ​വ​രു​മാ​ണ് മ​റ്റ് ര​ണ്ട് പേ​ർ.

എ​ലി​യ കോ​ഹെ​ൻ (27) താ​ൽ ഷോ​ഹം (40) ഒ​മെ​ർ ഷെം ​ടോ​വ്‌ (22), ഒ​മെ​ർ വെ​ൻ​കെ​ർ​ട്ട്‌ (23), ഹി​ഷാം അ​ൽ സ​യ്യെ​ദ്‌ (36), അ​വെ​ര മെ​ങ്കി​സ്തു (39) എ​ന്നി​വ​രെ​യാ​ണ് ഹ​മാ​സ് ഇ​ന്ന് മോ​ചി​പ്പി​ക്കു​ന്ന​ത്.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി മോ​ചി​പ്പി​ക്ക​പ്പെ​ടേ​ണ്ട 33 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ അ​വ​സാ​ന​ത്തെ ആ​റ് പേ​രെ​യാ​ണ് ഇ​ന്ന് വി​ട്ട​യ​ക്കു​ന്ന​ത്. പ​ക​രം 602 പ​ല​സ്തീ​ൻ ത​ട​വു​കാ​രെ ഇ​സ്ര​യേ​ലും മോ​ചി​പ്പി​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.