കൊ​ല്ലം: കു​ണ്ട​റ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ടെ​ലി​ഫോ​ൺ പോ​സ്റ്റ് ക​ണ്ടെ​ത്തി. പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് റെയിൽവേ പാ​ള​ത്തി​നു കു​റു​കെ ടെ​ലി​ഫോ​ൺ പോ​സ്റ്റ് ക​ണ്ടെ​ത്തി​യ​ത്. ഏ​ഴു​കോ​ൺ പോ​ലീ​സ് എ​ത്തി പോ​സ്റ്റ് നീ​ക്കം ചെ​യ്തു.

റെ​യി​ല്‍​വേ പാ​ള​ത്തി​ന് കു​റു​കെ വ​ച്ച നി​ല​യി​ല്‍ പോ​സ്റ്റ് ക​ണ്ട് പ്ര​ദേ​ശ​വാ​സി​യാ​ണ്. ഇ​യാ​ൾ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു

സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ പ്ര​വൃ​ത്തി​യാ​കാ​മെ​ന്നാ​ണ് എ​ഴു​കോ​ണ്‍ പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സും റെ​യി​ൽ​വേ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.