തെന്മലയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി
Saturday, February 22, 2025 12:08 PM IST
തെന്മല: തെന്മലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനം വകുപ്പ് തുരത്തി. വെള്ളിയാഴ്ച രാത്രിയോടെ തെന്മല റെയിൽവേ സ്റ്റേഷന് സമീപത്താണ് കാട്ടാന ഇറങ്ങിയത്.
നാട്ടുകാർ അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതരാണ് കാട്ടാനയെ വിരട്ടി ഓടിച്ചത്. ആന സ്ഥിരമായി എത്താറുണ്ടെന്നും അപകടകാരി അല്ലെന്നും വനം വകുപ്പ് പറയുന്നു.
ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.