തൃണമൂൽ കോൺഗ്രസ് നേതാക്കൾ പാണക്കാട്ട്; സാദിഖലി തങ്ങളെ സന്ദർശിച്ചു
Saturday, February 22, 2025 10:10 AM IST
മലപ്പുറം: തൃണമൂൽ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ പാണക്കാട്ട്. തൃണമൂൽ നേതാക്കളായ ഡെറിക് ഒബ്രിയനും മഹുവ മൊയ്ത്രയും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ സാദിഖലി തങ്ങളെ കണ്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ പി.വി. അൻവറിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സൗഹൃദ സന്ദർശനം മാത്രമാണെന്നും മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്യുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
നേതാക്കൾ പാണക്കാട് വരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ദേശീയ രാഷ്ട്രീയം ചർച്ചയായെന്നും അൻവർ പറഞ്ഞു.