തരൂരിന്റെ നിലപാടിൽ പാർട്ടിക്ക് ആശയക്കുഴപ്പമില്ല: ഹൈബി ഈഡൻ
Wednesday, February 19, 2025 10:02 PM IST
കൊച്ചി: ശശി തരൂർ എഴുത്തുകാരൻ കൂടിയാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ നൽകിയതിനാലാണ് അദ്ദേഹം അത്തരമൊരു ലേഖനം എഴുതിയതെന്നും ഹൈബി ഈഡൻ എം .പി. തരൂരിന്റെ നിലപാടിൽ പാർട്ടിക്ക് ആശയക്കുഴപ്പമില്ലെന്നും ഹൈബി വ്യക്തമാക്കി.
"കേരളത്തിൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ആരംഭിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്. ഓൺട്രപ്രണർഷിപ്പ് പോളിസി കൊണ്ടുവന്നതും ഉമ്മൻചാണ്ടിയാണ്. ഒരു പ്രത്യേക വിഷയത്തിലൂന്നിയാണ് തരൂർ ലേഖനം എഴുതിയത്. അത് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുമുണ്ട്.'-ഹൈബി പറഞ്ഞു
കേരളത്തിന്റെ സാമ്പത്തിക ഘടന പോലും പരിഗണിക്കാതെ കിഫ്ബി എന്ന വെള്ളാനയെ മുന്നിൽ നിർത്തി ജനങ്ങളെ കബളിപ്പിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു.