യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് ഗവർണർ
Wednesday, February 19, 2025 8:39 PM IST
തിരുവനന്തപുരം: യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. സർക്കാർ പുറത്തിറക്കിയ സർക്കുലറിലും ഗവർണർ അമർഷം പ്രകടിപ്പിച്ചു.
സർക്കാർ ചെലവിൽ പ്രതിനിധികൾ പങ്കെടുക്കണമെന്ന സർക്കുലർ ചട്ടവിരുദ്ധമെന്ന് രാജ്ഭവൻ പ്രതികരിച്ചു. ഗവർണർ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് കേരളം സംഘടിപ്പിക്കുന്ന കൺവെൻഷൻ.