മാട്ടുപ്പെട്ടി വാഹനാപകടം; മരണം മൂന്നായി
Wednesday, February 19, 2025 6:18 PM IST
ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയിൽ എക്കോ പോയിന്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതരമായി പരിക്കേറ്റ സുതൻ എന്ന വിദ്യാർഥി കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്.
നേരത്തെ ആദിക, വേണിക എന്നീ വിദ്യാർഥികൾ മരിച്ചിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജിലേയ്ക്കാണ് മാറ്റിയിരുന്നത്. ബാക്കിയുള്ളവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
കന്യാകുമാരിയില്‍നിന്നുള്ള 40 വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം.