മുഡാ ഭൂമി അഴിമതി കേസ്: കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകി ലോകായുക്ത
Wednesday, February 19, 2025 5:15 PM IST
ബംഗളൂരു: മുഡാ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകി ലോകായുക്ത. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികൾ തുടങ്ങിയവർക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകായുക്ത ക്ലീൻ ചിറ്റ് നൽകിയത്.
ലോകായുക്ത പോലീസ് സൂപ്രണ്ട് ടി ജെ ഉദേഷ് നേതൃത്വം നൽകിയ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണ് സമർപ്പിച്ചത്. കേസിൽ 138 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് സംഘം റിപ്പോർട്ട് നൽകിയത്. ഇത് പരിശോധിച്ച ശേഷമാണ് ലോകായുക്ത സിദ്ദരാമയ്യ അടക്കമുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയത്.
ബംഗളൂരുവിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് 2024 സെപ്റ്റംബറിൽ ആരംഭിച്ച ലോകായുക്ത അന്വേഷണത്തിന് മൈസൂരു ലോകായുക്ത പോലീസ് സൂപ്രണ്ട് ടി ജെ ഉദേഷാണ് നേതൃത്വം നൽകിയത്. ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, വിരമിച്ച ഉദ്യോഗസ്ഥർ, സിദ്ധരാമയ്യ, ഭാര്യ ബി എം പാർവതി, സഹോദരീഭർത്താവായ ബി.എം.മല്ലികാർജുന സ്വാമി തുടങ്ങിയ പ്രധാന വ്യക്തികൾ ഉൾപ്പെടെ നൂറിലധികം പേരെ ലോകായുക്ത സംഘം ചോദ്യം ചെയ്തിരുന്നു.