കേരളത്തിനു വേണ്ടിയാണ് സംസാരിച്ചത്, പുതിയ കണക്കുകള്‍ കിട്ടിയാല്‍ തിരുത്താമെന്ന് തരൂർ
Wednesday, February 19, 2025 4:22 PM IST
ന്യൂഡൽഹി: സിപിഎമ്മിന്റെ ഡാറ്റവച്ചല്ല താൻ ലേഖനം എഴുതിയതെന്നും കേരളത്തിനു വേണ്ടിയാണ് സംസാരിക്കുന്നതെന്നും ശശി തരൂർ എംപി. താൻ പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമായ വിവരങ്ങൾ എവിടെനിന്ന് ലഭിച്ചു എന്നകാര്യം ലേഖനത്തിൽതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
ഗ്ലോബൽ സ്റ്റാർട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോർട്ടും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിനെയും അടിസ്ഥാനമാക്കിയാണ് ലേഖനം. ഇത് രണ്ടും സിപിഎമ്മിന്റേത് അല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
വേറെ സ്രോതസിൽനിന്ന് വേറെ വിവര വിവരങ്ങൾ ലഭിച്ചാൽ അതും പരിശോധിക്കാൻ തയാറാണ്. കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വേറെ ആർക്കും വേണ്ടിയല്ലെന്നും ശശി തരൂർ പറഞ്ഞു.