പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർധിപ്പിച്ചു
Wednesday, February 19, 2025 3:42 PM IST
തിരുവനന്തപുരം: പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനൂകൂല്യങ്ങളും വർധിപ്പിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
പിഎസ്സി ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്കുള്ള ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമാക്കിയുള്ള വർധനവിനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.
മറ്റു സംസ്ഥാനങ്ങളിലെ പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും വേതന വ്യവസ്ഥകൾ പരിഗണിച്ചാണ് വർധന വരുത്തിയത്. മുൻപ് രണ്ടു പ്രാവശ്യം ശമ്പള വർധന വേണമെന്ന പിഎസ്സി ബോർഡിന്റെ ശിപാർശ സർക്കാർ മാറ്റി വച്ചിരുന്നു.