മൂന്നാര്‍ എക്കോ പോയിന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരിക്ക്
Wednesday, February 19, 2025 3:25 PM IST
ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയിൽ എക്കോ പോയിന്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കന്യാകുമാരിയില്‍നിന്നുള്ള 40 വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം. അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം.