അതേ നാണയത്തിൽ തിരിച്ചടിച്ച് ഗുജറാത്ത്; കേരളത്തിനെതിരേ മികച്ച നിലയിൽ
Wednesday, February 19, 2025 2:38 PM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയിൽ കേരളത്തിനെതിരേ ഗുജറാത്തിന് മികച്ച തുടക്കം. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ആതിഥേയർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 37 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തിട്ടുണ്ട്.
58 റണ്‍സോടെ പ്രിയങ്ക് പഞ്ചാലും റണ്ണൊന്നുമെടുക്കാതെ എം.എ. ഹിംഗ്രാജിയയുമാണ് ക്രീസില്‍. 73 റണ്‍സെടുത്ത ആര്യ ദേശായിയുടെ വിക്കറ്റാണ് ഗുജറാത്തിനു നഷ്ടമായത്. എൻ.പി. ബേസിലിനാണ് വിക്കറ്റ്.
ഒന്നാമിന്നിംഗ്സിൽ കേരളം പ്രതിരോധത്തിൽ ഊന്നിയാണ് ബാറ്റ് ചെയ്തതെങ്കിൽ ആക്രമണ ബാറ്റിംഗിലൂടെ അതിവേഗം സ്കോർ ചെയ്യാനാണ് ഗുജറാത്ത് ഓപ്പണർമാർ തുടക്കം മുതല്‍ ശ്രമിച്ചത്. 118 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടുന്നതാണ് ആര്യ ദേശായിയുടെ ഇന്നിംഗ്സ്. അതേസമയം, 103 പന്തിൽ എട്ടു ബൗണ്ടറികളോടെയാണ് പ്രിയങ്ക് പാഞ്ചാൽ അർധസെഞ്ചുറി പിന്നിട്ടത്.