നഴ്സിംഗ് കോളജിലെ റാഗിംഗ്; പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Wednesday, February 19, 2025 1:10 PM IST
കോട്ടയം: ഗാന്ധിനഗര്‍ നഴ്സിംഗ് കോളജിലെ റാഗിംഗ് കേസ് പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
മൂന്നാം വർഷ വിദ്യാർഥികളായ കെ.പി.രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ.എസ്.ജീവ, റിജിൽ ജിത്ത്, എൻ.വി.വിവേക് എന്നീ പ്രതികളെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇവരെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യും.
പ്രതികളെ കോളജിലും ഹോസ്റ്റലിലും എത്തിച്ച് വീണ്ടും തെളിവെടുക്കും. അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഇവരുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് മാരകാധങ്ങൾ കണ്ടെത്തിയിരുന്നു.
ക്രൂരറാഗിംഗിന് ഉപയോഗിച്ച കത്തിയും കോമ്പസും ഡമ്പലും കരിങ്കല്‍ കഷണങ്ങളും മുറിവുകളില്‍ ഒഴിക്കാന്‍ ഉപയോഗിച്ച ലോഷനും കണ്ടെടുത്തിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ നിന്നും കിട്ടിയ തെളിവുകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.