ടോറസ് ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്
Wednesday, February 19, 2025 12:43 PM IST
തിരുവനന്തപുരം: ടോറസ് ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രാവിലെ ഏഴരയോടെ തിരുവനന്തപുരം കല്ലറയിലാണ് അപകടം. എതിരേ ബസ് വന്നതോടെ ലോറി പെട്ടെന്ന് വെട്ടിച്ചപ്പോള്‍ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബേക്കറിയില്‍ ചായ കുടിച്ചുകൊണ്ടിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.