അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യം തുടങ്ങി
Wednesday, February 19, 2025 7:24 AM IST
തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യം തുടങ്ങി. പതിനാലാം ബ്ലോക്കിൽ ആനയെ കണ്ടെത്തി. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘം ആനക്ക് പിന്നാലെയുണ്ട്. ആനയെ അനുകൂല സാഹചര്യത്തിൽ മയ്ക്കുവെടി വച്ച് സുരക്ഷിതമായി കോടനാട് അഭയാരണ്യത്തിൽ എത്തിക്കാനാണ് ശ്രമം.
ആനക്കൂടിന്റെ പണി പൂർത്തിയായി. എലിഫന്റ് ആംബുലന്‍സും ചൊവ്വാഴ്ച രാത്രിയോടെ സജ്ജമായി. രണ്ടാം ഘട്ട ചികിത്സ ദൗത്യത്തിന് ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ധ സംഘമാണ് അതിരപ്പിള്ളിയിൽ എത്തിയിട്ടുള്ളത്.
വനംവകുപ്പിന്റെ 80 ജീവനക്കാരാണ് ദൗത്യത്തിനായി തയ്യാറാകുന്നത്. ദൗത്യത്തിന് മുന്നോടിയായി ഡോ. അരുൺ സക്കറിയ ദൗത്യം സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ വനംവകുപ്പിന്റെ ഓരോ സംഘത്തിനും നൽകിയിട്ടുണ്ട്.