ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
Wednesday, February 19, 2025 12:29 AM IST
കണ്ണൂർ: ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.
മഹിജ ജോലി കഴിഞ്ഞു വരുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയാണ് മണികണ്ഠൻ ആക്രമണം നടത്തിയത്. നെഞ്ചിനും വയറിനും ആണ് കുത്തേറ്റത്.
ആളുകൾ ഓടിക്കൂടിയാണ് മഹിജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.