കൊ​ച്ചി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. വ​ടു​ത​ല സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ പ​ന്ത്ര​ണ്ടു​വ​യ​സു​ള്ള കു​ട്ടി​യെ​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​താ​യ​ത്.

സ്കൂ​ൾ വി​ട്ട് കു​ട്ടി സൈ​ക്കി​ളി​ൽ വ​രു​ന്ന​ത് ദൃ​സാ​ക്ഷി​ക​ൾ ക​ണ്ടി​രു​ന്നു. പ​ച്ചാ​ളം ഭാ​ഗ​ത്ത് വി​ദ്യാ​ർ​ഥി​നി എ​ത്തി​യെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് കൊ​ച്ചി ന​ഗ​ര​ത്തി​ലും ബ​സ് ടെ​ര്‍​മി​ന​ല്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് എ​ള​മ​ക്ക​ര പോ​ലീ​സ് പ​റ​ഞ്ഞു.