തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ച്ച് 13ന് ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ അ​ര്‍​ദ്ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി അ​റി​യി​ച്ചു.

പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് 30 വാ​ര്‍​ഡു​ക​ള്‍ ഉ​ത്സ​വ​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലും വെ​ങ്ങാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ര്‍ വാ​ര്‍​ഡി​ലും പൊ​ങ്കാ​ല​യു​ടെ ത​ലേ ദി​വ​സം വെ​കു​ന്നേ​രം ആ​റു മു​ത​ല്‍ പൊ​ങ്കാ​ല ദി​വ​സം വൈ​കു​ന്നേ​രം ആ​റു​വ​രെ മ​ദ്യ​നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തും.

13ന് ​രാ​വി​ലെ 10.15ന് ​പൊ​ങ്കാ​ല അ​ടു​പ്പി​ല്‍ തീ ​പ​ക​രും. ഉ​ച്ച​യ്ക്ക് 1.15ന് ​പൊ​ങ്കാ​ല നി​വേ​ദി​ക്കും. സ​ബ് ക​ള​ക്ട​ര്‍ ഒ.​വി ആ​ല്‍​ഫ്ര​ഡ് ആ​ണ് പൊ​ങ്കാ​ല​യു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍.