ഇ​ടു​ക്കി: ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ൽ വാ​ച്ച​റു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജ​യ്സ​ൺ, സു​ഹൃ​ത്ത് ബി​ജു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ജെ​യ്സ​ണും, ബി​ജു​വും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഡാം ​വാ​ച്ച​ർ ഇ​വ​രെ മ​ട​ക്കി അ​യ​ച്ചു. പി​ന്നീ​ട് ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളെ പൂ​പ്പാ​റ​യി​ൽ ഇ​റ​ക്കി​യ ശേ​ഷം ജ​യ്സ​ണും ബി​ജു​വും വീ​ണ്ടും ഡാ​മി​ലെ​ത്തി.

വാ​ച്ച​ർ കാ​ണാ​തെ ഇ​വ​ർ ഡാ​മി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചൊ​വ്വാ​ഴ്ച രാ​വി​ലെ തേ​യി​ല തോ​ട്ട​ത്തി​ൽ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഡാ​മി​ന്‍റെ സ​മീ​പ​ത്തു നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ചെ​രു​പ്പും വ​സ്ത്ര​ങ്ങ​ളും ല​ഭി​ച്ചു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.