മലപ്പുറത്ത് വാഹനാപകടം; യുവതി മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക്
Tuesday, February 18, 2025 3:39 PM IST
മലപ്പുറം: തിരുവാലയില്‍ ബൈക്ക് ബസില്‍ തട്ടിയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്വദേശി സിമി വര്‍ഷ(22) ആണ് മരിച്ചത്.
അപകടത്തിൽ ഇവരുടെ ഭര്‍ത്താവിന് ഗുരുതര പരിക്കുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം.
ഒരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാന്‍ഡില്‍ മുന്നില്‍ പോയ ബസിന്റെ സൈഡില്‍ തട്ടുകയായിരുന്നു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് വീണു. സിമിയുടെ ദേഹത്തുകൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.