മസ്തകത്തിൽ പരിക്കേറ്റ കാട്ടാന അവശനെന്ന് ഡിഎഫ്ഒ, ബുധനാഴ്ച തന്നെ ദൗത്യം തുടങ്ങുമെന്ന് ഡോ. അരുണ്‍ സക്കറിയ
Tuesday, February 18, 2025 2:27 PM IST
അതിരപ്പിള്ളി: മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കുന്നതിനുള്ള ദൗത്യം നാളെത്തന്നെ തുടങ്ങുമെന്ന് ഡോ. അരുൺ സക്കറിയ. ആനയുടെ ആരോഗ്യം അല്പം മോശമാണ്. ഇന്നു വൈകുന്നേരത്തിനുള്ളില്‍ കൂട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആനയെ വീണ്ടും മയക്കുവെടി വയ്ക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ഡിഎഫ്ഒ ആര്. ലക്ഷ്മി പ്രതികരിച്ചു. ദൗത്യവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കോടനാട് അഭയാരണ്യത്തിലെ ആനക്കൊട്ടിലിന്റെയും എലഫന്റ് ആംബുലന്‍സിന്റെയും പണി ഉടൻ തീര്‍ക്കും. പരിക്കേറ്റ ആന അവശനിലയിലാണ്. തീറ്റ എടുക്കുന്നുണ്ട്. വനം വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ലക്ഷ്മി പറഞ്ഞു.
മയക്കുവെടി വച്ച് പിടികൂടിയശേഷം ആനയെ കോടനാട്ടെ കൂട്ടിലേക്കു മാറ്റും. അവിടെ വച്ചായിരിക്കും ആനയ്ക്ക് ചികിത്സ നൽകുക. കോന്നി സുരേന്ദ്രൻ, വിക്രം, കുഞ്ചി എന്നീ മൂന്ന് കുങ്കിയാനകളെ ഇതിനകം തന്നെ അതിരപ്പിള്ളിയിൽ എത്തിച്ചിട്ടുണ്ട്.