കുന്നംകുളത്ത് ബാറില്‍ യുവാവിനെ ആക്രമിച്ച സംഭവം; മൂന്ന് പേര് അറസ്റ്റില്‍
Tuesday, February 18, 2025 12:07 PM IST
തൃശൂര്‍: കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ചെന്ന കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. പാലക്കാട് ചേരമംഗലം സ്വദേശി ജയന്, തിരുവനന്തപുരം പരപ്പന്കുന്ന് സ്വദേശി സുജിത്ത്, പാലക്കാട് സ്വദേശി ഷിജുകുമാര്‍ എന്നിവാണ് അറസ്റ്റിലായത്.
കുന്നംകുളം പെരുമ്പിലാവിലെ കെആര്‍ ബാറില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദനമേറ്റത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ബാറിനുള്ളിൽ വച്ചുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവർ ചേർന്ന് യുവാവിനെ ക്രൂരമായി മർദിച്ച ശേഷം ബാറിൽനിന്നു റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് തലയിൽ ആഴത്തിൽ മുറിവേറ്റ യുവാവിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.