കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞ് മ​രി​ച്ച ലീ​ല​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ലീ​ല ധ​രി​ച്ചി​രു​ന്ന സ്വ​ര്‍​ണമാ​ല​യും ക​മ്മ​ലു​ക​ളും കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും കി​ട്ടി​യ​ത് സ്വ​ര്‍​ണവ​ള​ക​ള്‍ മാ​ത്ര​മാ​ണ്. ഇ​വ​ർ ധ​രി​ച്ചി​രു​ന്ന സ്വ​ര്‍​ണമാ​ല​യും ക​മ്മ​ലു​ക​ളും കാ​ണാ​നി​ല്ല. നാ​ല് പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യ​താ​യി ലീ​ല​യു​ടെ സ​ഹോ​ദ​ര​ന്‍ ശി​വ​ദാ​സ​ന്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും കു​ടും​ബം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കു​റു​വ​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നും ആ​ന​യു​ടെ ച​വി​ട്ടേ​റ്റും മൂ​ന്ന് പേ​ര്‍ മ​രി​ച്ചി​രു​ന്നു. രാ​ജ​ന്‍, അ​മ്മു​ക്കു​ട്ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച് മ​റ്റ് ര​ണ്ട് പേ​ർ. അ​പ​ക​ട​ത്തി​ൽ 30ൽ ​അ​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.