എംഡിഎംഎയുമായി യുവാവ് പിടിയിൽ
Tuesday, February 18, 2025 7:47 AM IST
കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് വടകരയില്‍ ആണ് സംഭവം.
തെക്കേ മലോല്‍ ടി.എം. മുഹമ്മദ് ഇഖ്ബാല്‍(30) ആണ് പിടിയിലായത്. 0.65 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
സ്കൂട്ടറിന്റെ സീറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു സൂക്ഷിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.