തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​ക്ക് കൈ​മാ​റി സ​ർ​ക്കാ​ർ. ഇ​തി​നാ​യി 16 അം​ഗ കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. ടൗ​ൺ​ഷി​പ്പ് നി​ർ​മ്മാ​ണ​ത്തി​നു​ള്ള സ്പോ​ണ്‍​സ​ര്‍​ഷി​പ്പും ചെ​ല​വും ക​മ്മി​റ്റി പു​നഃ​പ​രി​ശോ​ധി​ക്കും.

സ​ഹാ​യ​വാ​ഗ്ദാ​നം ന​ല്‍​കി​യ​വ​ര്‍, നി​ര്‍​മാ​ണ ക​മ്പ​നി, ഗു​ണ​ഭോ​ക്താ​ക്ക​ള്‍ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും കോ-​ഒ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മ​റ്റി​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ടൗ​ൺ​ഷി​പ്പി​നു​ള്ള സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മാ​ര്‍​ച്ചി​ല്‍ ത​ന്നെ നി​ർ​മ്മാ​ണം തു​ട​ങ്ങാ​നാ​ണ് ധാ​ര​ണ.

കേ​ന്ദ്ര വാ​യ്പ വി​നി​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ന് മു​ന്‍​ഗ​ണ​നാ ക്ര​മ​വും നി​ശ്ച​യി​ക്കും. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ ശേ​ഷം വാ​യ്പാ തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സാ​വ​കാ​ശം തേ​ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.