തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ എ​സ്പി​മാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി ഡി​ജി​പി. പി​ഴ​യ​ട​ച്ച് റി​പ്പോ​ർ​ട്ടു ചെ​യ്യാ​ൻ വൈ​കി​യ​തി​ന്‍റെ കാ​ര​ണം അ​റി​യി​ക്ക​ണ​മെ​ന്നും ഡി​ജി​പി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ 10 ദി​വ​സ​ത്തി​ന​കം പി​ഴ​യ​ട​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ഡി​ജി​പി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ട് മാ​സം മു​മ്പാ​ണ് നി​യ​മം ലം​ഘി​ച്ച​വ​ർ പെ​റ്റി​യ​ട​യ്ക്കാ​ൻ ഡി​ജി​പി ആ​വ​ശ്യ​പ്പെ​ട്ട​ത്.