ബസ് യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി
Tuesday, February 18, 2025 6:32 AM IST
ഇടുക്കി: തൊടുപുഴയിൽ ബസ് യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. കോളപ്ര പാങ്കരയില്‍ രമ്യയുടെ പണമാണ് മോഷണം പോയത്.
എല്‍ഐസി തൊടുപുഴ ബ്രാഞ്ചിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയാണ് രമ്യ. ശനിയാഴ്ച ഫ്രണ്ട് ഓഫീസില്‍ ലഭിച്ച പണമാണ് നഷ്ടമായത് എന്നാണ് രമ്യ പറഞ്ഞത്. ശനിയാഴ്ച എല്‍ ഐ സി ഓഫീസ് അവധിയായതിനാല്‍ ഫ്രണ്ട് ഓഫീസില്‍ ലഭിക്കുന്ന പണം തിങ്കളാഴ്ചയാണ് ഹെഡ് ഓഫീസിലാണ് അടയ്ക്കുന്നത്.
ഇതിനായി തൊടുപുഴയിലെ ഇന്‍ഷുറന്‍സ് ഓഫീസില്‍ അടക്കാന്‍ കൊണ്ടുപോയ പണമാണ് മോഷണം പോയത് എന്നാണ് പരാതി. രമ്യ മുട്ടം പൊലീസില്‍ പരാതി നല്കി.
മുട്ടം പൊലീസ് നടത്തിയ പരിശോധനയില്‍ തമിഴ് സംസാരിക്കുന്ന രണ്ട് സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ ഈരാറ്റുപേട്ട വരെ പോയതായി വ്യക്തമായി.
പ്രതികള്‍ക്കായി മുട്ടം പോലീസിന്റെ അന്വേഷണം തുടരുന്നു.