ടോ​റ​ന്‍റോ: കാ​ന​ഡ​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ടോ​റ​ന്‍റോ​യി​ലെ പി​യേ​ഴ്‌​സ​ൺ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡെ​ൽ​റ്റ എ​യ​ർ ലൈ​ൻ​സ് റീ​ജി​യ​ണ​ൽ ജെ​റ്റ് വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

മി​നി​യാ​പൊ​ളി​സി​ൽ നി​ന്ന് ടോ​റ​ന്‍റോ​യി​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

വി​മാ​നം ത​ക​ർ​ന്ന് ത​ല​കീ​ഴാ​യി മറിയുകയായിരുന്നു.76 യാ​ത്ര​ക്കാ​രും നാ​ല് ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ ആ​കെ 80 പേ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ എ​മ​ർ​ജ​ൻ​സി ടീം ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.