ലാലിഗ: വിജയകുതിപ്പ് തുടർന്ന് എഫ്സി ബാഴ്സലോണ
Tuesday, February 18, 2025 4:28 AM IST
ബാഴ്സലോണ: ലാലിഗയിൽ വിജയകുതിപ്പ് തുടർന്ന് എഫ്സി ബാഴ്സലോണ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ റയോ വല്ലെകാനോയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ലാലിഗയിൽ ബാഴ്സയുടെ തുടർച്ചയായ നാലാം വിജയമായിരുന്നു ഇത്.
ബാഴ്സലോണ ഒളിന്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ 28ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് താരം ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എഫ്സി ബാഴ്സലോണയ്ക്ക് 51 പോയിന്റായി. ലാലിഗ പോയിന്റ് ടേബളിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സ.