ഒഡീഷയിൽ ബിടെക് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
Tuesday, February 18, 2025 3:57 AM IST
ഭുവനേശ്വർ: ഒഡീഷയിൽ ബിടെക് വിദ്യാർഥിനിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിനിയാണ് മരിച്ചത്.
കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിലെ മൂന്നാം വർഷ വിദ്യാർഥിനി പ്രകൃതി ലംസാൽ ആണ് മരിച്ചത്. കോളജിലെതന്നെ മറ്റൊരു വിദ്യാർഥിയുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് ലംസാൽ ജീവനൊടുക്കിയതെന്ന് പിതൃസഹോദരീപുത്രൻ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു.
ഇതിനിടെ, കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേപ്പാൾ സ്വദേശികൾ കാന്പസിൽ സമരം തുടങ്ങി.