യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി
Tuesday, February 18, 2025 2:22 AM IST
കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കല്ലേരിയില്‍ ആണ് സംഭവം.
കണ്ണൂര്‍ പൂവാട്ടുംപാറ വെങ്കല്ലുള്ള പറമ്പത്ത് ശ്യാമിലി (25) യാണ് മരിച്ചത്. ഭര്‍ത്താവ് ജിതിന്റെ കല്ലേരിയിലെ വീട്ടിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
യുവതിയെ വിളിച്ചിട്ട് പ്രതികരണമൊന്നുമില്ലാത്തതിനെ തുടർന്ന് ഭർത്താവ് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.