ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതിക്ക് കഠിനതടവും പിഴയും
Tuesday, February 18, 2025 1:16 AM IST
ഹരിപ്പാട്: ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിമൂന്നര വർഷം കഠിനതടവും പിഴയും. കണ്ണൂർ പരിയാരം താനൂർക്കര വീട്ടിൽ മുഹമ്മദ്ഷാഫിയെയാണ് കോടതി ശിക്ഷിച്ചത്.
തടവിനു പുറമേ 4,75000 രൂപ പിഴയും ഇയാൾക്ക് കോടതി വിധിച്ചു. ഹരിപ്പാട് അതിവേഗ കോടതിയുടേതാണ് വിധി.
പ്രായത്തിനനുസൃതമായി ബുദ്ധി വികാസമില്ലാത്ത കുട്ടിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിൽ ലോഡ്ജിൽ താമസിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു.