തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. പാ​ലോ​ട് മ​ട​ത്ത​റ വേ​ങ്ക​ല്ല​യി​ലാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ശാ​സ്താം​ന​ട സ്വ​ദേ​ശി​ക​ളാ​യ സു​ധി (32), രാ​ജീ​വ് (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ കാ​ട്ടാ​ന ത​ക​ർ​ത്തു.

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടാ​വ​ശ്യ​ത്തി​ന് ഉ​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലാ​ണ് ഇ​വ​രെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്.