രഞ്ജി ട്രോഫി സെമി: വിദര്‍ഭ കൂറ്റൻ സ്കോറിലേക്ക്
Monday, February 17, 2025 5:46 PM IST
നാഗ്പുർ: രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈയ്ക്കെതിരേ വിദർഭ കൂറ്റൻ സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിദർഭ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിലാണ്.
47 റണ്‍സോടെ യാഷ് റാത്തോഡും 13 റണ്‍സോടെ അക്ഷയ് വാഡ്കറുമാണ് ക്രീസില്‍. ധ്രുവ് ഷോറെ(74), ഡാനിഷ് മലേവാര്‍(79) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് വിദര്‍ഭക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
മലയാളി താരം കരുണ്‍ നായര്‍ 45 റണ്‍സെടുത്തു. മുംബൈക്കായി ശിവം ദുബെയും ഷംസ് മുലാനിയും രണ്ടും റോയ്സ്റ്റണ്‍ ഡയസി ഒരു വിക്കറ്റും വീഴ്ത്തി.