വിമാനത്താവളത്തിൽ നിന്നും വജ്രമാല മോഷ്ടിച്ചു; ഒരാൾ അറസ്റ്റിൽ
Monday, February 17, 2025 1:18 AM IST
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആറ് കോടി രൂപ വിലമതിക്കുന്ന വജ്രമാല കടത്തിയ കേസിൽ ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എയർ ഇന്ത്യ വിമാനമായ എഐ 356 ൽ ബാങ്കോക്കിൽ നിന്നുമെത്തിയ ഇന്ത്യക്കാരനാണ് പിടിയിലായത്.
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യാത്രക്കാരനെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ വജ്രങ്ങൾ പതിച്ച മാല കണ്ടെത്തി.
കള്ളക്കടത്ത് സാധനങ്ങൾ പിടിച്ചെടുക്കാൻ അനുവദിക്കുന്ന 1962 ലെ കസ്റ്റംസ് ആക്ടിലെ സെക്ഷൻ 110 പ്രകാരമാണ് മാല കണ്ടുകെട്ടിയത്.ഇയാൾ റിമാൻഡിലാണ്.