ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്
Saturday, February 15, 2025 4:11 PM IST
റോം: ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ ടെന്നീസ് താരം യാനിക് സിന്നറിന് മൂന്നു മാസം വിലക്ക്.
കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിൽ സിന്നർ പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി ഒൻപതു മുതൽ മേയ് നാല് വരെയാണ് സിന്നറുടെ വിലക്ക്.
ഫിസിയോ തെറപ്പിസ്റ്റിന്റെ നിർദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോൾ അടങ്ങിയ മരുന്ന് ഉപയോഗിച്ചതെന്ന സിന്നർ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് ഉത്തേജക വിരുദ്ധ ഏജൻസി വ്യക്തമാക്കി.
കബളിപ്പിക്കണമെന്ന ഉദേശത്തോടെയല്ല സിന്നർ ഇതു ചെയ്തതെന്നും മരുന്ന് ഉപയോഗത്തിലൂടെ താരത്തിന്റെ പ്രകടനത്തിൽ നേട്ടമൊന്നും ലഭിക്കില്ലെന്നും ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.
സിന്നറിന്റെ അറിവോടെയല്ല അബദ്ധം സംഭവിച്ചതെന്ന വാദവും അംഗീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ഓപ്പണിലെ പുരുഷ സിംഗിൾസ് കിരീട ജേതാവാണു യാനിക് സിന്നർ.