കോഴിക്കോട് 2.25 കിലോ കഞ്ചാവുമായി യുവതി പിടിയിൽ
Saturday, February 15, 2025 7:40 AM IST
കോഴിക്കോട്: ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് കഞ്ചാവുമായി യുവതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിനി ജറീന മണ്ഡൽ ആണ് പിടിയിലായത്.
ജറീനയിൽ നിന്ന് 2.25 കിലോ കഞ്ചാവ് പിടികൂടി. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.