യുഎൻ പ്രതിനിധി ചമഞ്ഞ് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസം; ബില്ല് കൊടുക്കാതെ മുങ്ങാൻ ശ്രമിച്ച യുവാവ് പിടിയിൽ
Saturday, February 15, 2025 3:18 AM IST
കൊച്ചി: യുഎൻ പ്രതിനിധി എന്ന് പറഞ്ഞ് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച് ബില്ല് കൊടുക്കാതെ മുങ്ങാൻ ശ്രമിച്ച യുവാവ് പിടിയിൽ. അഹമ്മദാബാദ് സ്വദേശി പർവേസ് മാലിക്കിനെയാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്.
യുഎൻ പ്രതിനിധിയാണ് താനെന്നും ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി 13ന് ഇയാൾ ഹോട്ടലിൽ മുറിയെടുത്തു താമസം തുടങ്ങിയത്. ഇൻഫോപാർക്കിന് സമീപത്തെ നോവാറ്റെൽ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിലാണ് ഇയാൾ താമസിച്ചത്.
മുറി വാടകയും, ഭക്ഷണവും മദ്യവും കഴിച്ച വകയിൽ 3,01,969 രൂപ ബിൽ അടക്കാതെ വന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് ഇൻഫോപാർക്ക് പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.